റായ്പൂര്‍ : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടല്‍ . ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രാദേശിക ഗറില്ല സ്‌ക്വാഡ് കമാന്‍ഡര്‍ ഗുന്ദാഹുര്‍, ഡിവിഷണല്‍ കമ്മിറ്റി അംഗം ആയ്ത്തു എന്നിവരെയാണ് വധിച്ചത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍ .ഭീകരരുടെ പക്കല്‍ നിന്നും തോക്കുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് പരിശോധന തുടരുകയാണ്.
സുരക്ഷാ സേന വധിച്ച കമാന്‍ഡര്‍ ഗുന്ദാഹുറിന്റെ തലക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി പോലീസ് അറിയിച്ചു.ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സുക്മ ജില്ലയിലെ ബസ്തര്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യം ഉള്ളതായി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ മാവോയിസ്റ്റ് ഭീകരര്‍ സുരക്ഷാ സേനയെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേന ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിച്ചു.
Post Your Comments