Latest NewsIndia

2013ല്‍ കോണ്‍ഗ്രസ് നേതാക്കളെ വധിച്ച കേസിലെ പ്രതിയായ മാവോയിസ്റ്റ് വനിത ഭീകര കമാന്‍ഡര്‍ അറസ്റ്റില്‍

ഇവര്‍ 2013 മുതല്‍ ഒളിവിലായിരുന്നതായി മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദണ്ഡേവാഡ: മാവോയിസ്റ്റ് ഭീകര സംഘടനക്ക് കനത്ത തിരിച്ചടി. വനിതാ കമാന്‍ഡറായ സുമിത്ര പൂനത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ദര്‍ഭ വാലിയില്‍ 2013 മെയില്‍ നടന്ന ആക്രമണത്തില്‍ പങ്കാളിയാണ് ഇവര്‍. സുമിത്ര പൂനം ദര്‍ഭ ഡിവിഷന്‍ കമ്മിറ്റിയിലെ അംഗമാണ്. ഇവര്‍ 2013 മുതല്‍ ഒളിവിലായിരുന്നതായി മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് 26 ഭീകരരെയാണ് ഇനിയും പിടികൂടാനുള്ളത്.

വെറ്റിനറി ഡോക്ടർ പ്രിയങ്ക റെഡ്ഢി കൊല്ലപ്പെട്ട സ്ഥലത്തിനടുത്തു മറ്റൊരു മൃതദേഹം, പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ

കോണ്‍ഗ്രസ് വാഹന വ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തില്‍ മുന്‍ സംസ്ഥാന മന്ത്രി മഹേന്ദ്ര കര്‍മ്മ, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍, മുന്‍ കേന്ദ്രമന്ത്രി വി.സി ശുക്ല എന്നിവര്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു. വാഹന വ്യൂഹത്തിനു നേരെ വെടിവെപ്പും ബോംബേറുമുണ്ടായിരുന്നു. 100 മുതല്‍ 150 വരെ മാവോയിസ്റ്റ് ഭീകരരാണ് ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button