സുൽത്താൻബത്തേരി: രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ പിടിയിൽ. വയനാട്ടിൽ നിന്നുമാണ് കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂർത്തി, സാവിത്രി എന്നിവർ എൻഐഎയുടെ പിടിയിലായതായ് റിപ്പോർട്ട്.
read also: മസ്ജിദുകളിലെ കോവിഡ് സുരക്ഷാ നിയമങ്ങൾ പുതുക്കി യുഎഇ: സ്ത്രീകളുടെ പ്രാർത്ഥനാ ഹാളുകൾ വീണ്ടും തുറക്കും
കഴിഞ്ഞ ദിവസം നിലമ്പൂർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ കണ്ണൂർ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലീസ് എൻഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്നും സൂചന
Post Your Comments