Latest NewsIndia

സമാജ്‌വാദി പാര്‍ട്ടി നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു

ഛത്തീസ്ഗഡില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജാപൂര്‍ മണ്ഡലത്തില്‍ നിന്നും സന്തോഷ് മത്സരിച്ചിരുന്നു.

ബിജാപൂര്‍: ഛത്തീസഗഡിലെ ബീജാപൂരില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവിനെ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. മാരിമല്ല സ്വദേശിയും കരാറുകാരനുമായി സന്തോഷ് പൂനത്തെയാണ് വധിച്ചത്. ഛത്തീസ്ഗഡില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജാപൂര്‍ മണ്ഡലത്തില്‍ നിന്നും സന്തോഷ് മത്സരിച്ചിരുന്നു. ബസ്തറിലെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റുമാണ്.

നക്‌സല്‍ ബാധിത മേഖലയാണ് ബസ്തര്‍. സന്തോഷിനെ കാടിനുള്ളിലേക്ക് കൊണ്ടുപോയാണ് വധിച്ചത്. ചൊവ്വാഴ്ച രാത്രി മാരിമല്ലയിലെ നിര്‍മ്മാണ സ്ഥലത്തുനിന്നാണ് സന്തോഷിനെ തട്ടിക്കൊണ്ടുപോയതെന്ന് നക്‌സല്‍ വിരുദ്ധ ഓപറേഷന്‍ ഡിഐജി സുദേരാജ് പി പറഞ്ഞു.അന്വേഷണത്തിനു പോയ പോലീസ് സംഘം തിരിച്ചെത്തിയാലെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുവെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button