Latest NewsNewsFootballSports

ഇനിയേസ്റ്റയെ ടീമിലെത്തിക്കാന്‍ ശ്രമിച്ചു ; കാത്തിരുന്നു കാണാം എന്ന് മുന്‍ബാഴ്‌സ താരവും ഇപ്പോഴത്തെ ബെംഗളൂരു പരിശീലകനുമായ കാര്‍ലെസ്

കോവിഡ് മൂലം കളികള്‍ എല്ലാം നിര്‍ത്തിയതിനാല്‍ താരങ്ങള്‍ സമയം കളയുന്നത് പല ലൈവുകളിലും വന്നാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത് ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ ബെംഗളൂരു എഫ് സി പരിശീലകന്‍ കാര്‍ലെസും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും തമ്മില്‍ ഉണ്ടായ സംസാരമാണ്. ഇരുവരും കാര്‍ലെസ് ബാഴ്‌സലോണയില്‍ ഉണ്ടായിരുന്ന കാലത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഇനിയേസ്റ്റ ചര്‍ച്ചാ വിഷയമായി വന്നത്. അപ്പോളാണ് ബെംഗളൂരു എഫ് സി ഇനിയേസ്റ്റയെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്ന് പരിശീലകന്‍ പറഞ്ഞത്. ഈ വാക്ക് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ഛേത്രി.

ഇനിയേസ്റ്റയെ ബെംഗളൂരു എഫ് സി സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ നിര്‍ഭാഗ്യമെന്നിരിക്കട്ടെ അത് നടന്നില്ല എന്നും കാര്‍ലെസ് പറഞ്ഞു. ഇത് ആദ്യം വിശ്വസിക്കാന്‍ കഴിയാതിരുന്ന ചേത്രി ഇത് സത്യമാണോ എന്ന് ചോദിച്ചപ്പോള്‍ കാര്‍ലെസിന്റെ അടുത്ത മറപടി കേട്ട് അമ്പരന്നു. കാത്തിരുന്ന് കാണാം എന്നായിരുന്നു കാര്‍ലെസ് പറഞ്ഞത്. എന്നാല്‍ എല്ലാം കഴിയും മുമ്പേ ഇത് ഉടനെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ പിന്നീട് താന്‍ ഛേത്രിയുടെ പ്രതികരണം കാണാന്‍ വേണ്ടി വെറുതെ പറഞ്ഞതാണ് പരിശീലകന്‍ കാര്‍ലെസ് ട്വീറ്റ് ചെയ്ത് ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button