Latest NewsIndian Super LeagueFootballNewsSports

ബ്ളാസ്റ്റേഴ്‌സിനെ ‘തോൽപ്പിച്ച്’ മുംബൈയിലെത്തിയ ഛേത്രിക്കും ബെംഗളൂരു എഫ്സിക്കും മുംബൈ ഫാൻസിന്റെ വക ചീത്തവിളി – വീഡിയോ

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരായ വിവാദ മത്സരത്തിന് പിന്നാലെ ഐഎസ്എല്‍ സെമിക്കായി മുംബൈയിലെത്തിയ ബെംഗളൂരു എഫ്സി താരങ്ങള്‍ക്കും നായകന്‍ സുനില്‍ ഛേത്രിക്കും ചീത്തവിളി. മുംബൈ സിറ്റി ആരാധകർ ആണ് താരങ്ങൾക്കെതിന്റെ മുദ്രാവാക്യം വിളിച്ചത്. നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രിയുടെ വിവാദ ഗോളില്‍ ജയിച്ച് ബെംഗളൂരു സെമിയിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഛേത്രിക്കെതിരായ മുംബൈ സിറ്റി ആരാധകരുടെ മുദ്രാവാക്യം വിളികള്‍ ചർച്ചയാവുകയാണ്.

ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു. കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഗോളാണെന്ന് റഫറി വിധിച്ചു. ഇതിൽ പ്രകോപിതനായ കോച്ച് ബ്ളാസ്റ്റേഴ്സ് താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു.

കളം വിട്ട ശേഷം, മത്സരം വീണ്ടും കളിക്കണമെന്ന അപേക്ഷയുമായി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയെങ്കിലും, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി ഇത് തള്ളിയിരുന്നു. ഇതിൽ നിരാശരായ ആരാധകർക്ക് മറ്റൊരു അവസരം വന്നിരിക്കുകയാണ്. ബംഗളൂരുവിനോട് പക വീട്ടാൻ ബ്ളാസ്റ്റേഴ്‍സിന് ഒരു അവസരം വന്നിരിക്കുകയാണ്. അടുത്ത മാസം പതിനാറിന് സൂപ്പര്‍ കപ്പിലാണ് ഇരുടീമും ഏറ്റുമുട്ടുക. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരം. ഏപ്രില്‍ മൂന്നിനാണ് സൂപ്പര്‍ കപ്പിന് തുടക്കമാവുക. കോഴിക്കോട്ടും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എല്ലിലെ 11 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button