കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യൻ ഫുട്ബോൾ ടീം. ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോങ്കോംഗിനെ എതിരില്ലാത്ത നാലു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 29 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഹോങ്കോംഗിനെതിരെ ജയം നേടുന്നത്. ആദ്യ പകുതിയില്‍ അന്‍വര്‍ അലിയും(2) ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും(45) ഇന്ത്യക്കായി സ്കോര്‍ ചെയ്തു.
രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ മന്‍വീര്‍ സിംഗും(85) ഇഷാന്‍ പണ്ഡിതയും(90+3) ഇന്ത്യയുടെ ഗോള്‍ പട്ടിക തികച്ചു. നേരത്തെ, പലസ്തീനെയും ഫിലിപ്പീന്‍സിനെയും തോല്‍പ്പിച്ചതോടെ ഹോങ്കോംഗിനെതിരായ അവസാന മത്സരത്തിന് മുമ്പെ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. യോഗ്യതാ പോരാട്ടങ്ങളില്‍ കംബോഡിയെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇന്ത്യ തുടര്‍ച്ചയായി രണ്ട് തവണ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമാണ്.
Read Also:- അസിഡിറ്റി അകറ്റാൻ..
അതേസമയം, രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 84-ാം ഗോളായിരുന്നു ഇന്നലെ ഹോങ്കോംഗിനെതിരെ 45-ാം മിനിറ്റിൽ നേടിയത്.
Post Your Comments