ഐഎസ്എൽ പ്ലേഓഫ് മത്സരത്തിൽ ട്വിസ്റ്റ്. പ്ലേഓഫ് ആദ്യത്തെ മാച്ചിൽ എക്സ്ട്രാ ടൈം വമ്പൻ വിവാദത്തിൽ ആവുകയായിരുന്നു. ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ തന്‍റെ താരങ്ങളുമായി കളംവിട്ട ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെ കൈവിടാതെ ആരാധകർ.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ബെംഗളൂരു എഫ്‌സിക്ക് ഫ്രീകിക്ക് ലഭിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് കീപ്പർ റെഡി ആകുന്നതിന് മുന്നേ സുനിൽ ഛേത്രി ഫ്രീകിക്ക് പായിക്കുകയായിരുന്നു. റഫറി ബെംഗളൂരു എഫ്‌സിക്ക് ഗോൾ നൽകി. ബ്ലാസ്റ്റേഴ്സിൻ്റെ താരങ്ങൾ ഒട്ടും തന്നെ തയ്യാറെടുത്തിരുന്നില്ല എന്നതാണ് സത്യം. ഗോൾകീപ്പർ ശരിയായ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഛേത്രി ആ അവസരം മുതലെടുത്ത് വല കുലുക്കി. കേരളത്തിന്റെ സെർബിയൻ കോച്ച് ഇവാൻ വുകൊമാനോവിച്ചിന് ഈ തീരുമാനം ഇഷ്ടപ്പെട്ടില്ല. അദ്ദേഹം തന്റെ കളിക്കാരെ തിരികെ വിളിക്കുകയും ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ചെയ്തു.
Also Read:തൊഴിലുറപ്പിന് പോകാതെ ഒപ്പിട്ടു കാശുവാങ്ങി പ്രധാനാധ്യാപകൻ അലി അക്ബർ: നടപടിയെടുത്ത് ഓംബുഡ്സ്മാൻ
വിവാദ ഗോളിന് പിന്നാലെ റോയിട്ടേഴ്‌സിനോട് ഛേത്രി സംസാരിച്ചു. തന്റെ കരിയറിൽ ഇത്തരമൊരു കാര്യം കണ്ടിട്ടില്ലാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ താൻ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിജയത്തിൽ സന്തോഷമുണ്ടെന്നും സെമിയിൽ മുംബൈ സിറ്റി എഫ്‌സിയെ നേരിടാൻ തയ്യാറാണെന്നും ഛേത്രി പറഞ്ഞു.
‘എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഞാൻ ഇപ്പോഴും അത് മനസിലാക്കാൻ ശ്രമിക്കുകയാണ്. 22 വർഷത്തെ എന്റെ കരിയറിൽ ഞാൻ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. ഞാൻ ഇത് നെഗറ്റീവ് അല്ലെങ്കിൽ പോസിറ്റീവ് രീതിയിൽ പറയുന്നില്ല, മറിച്ച് ഒരു വിചിത്രമായ വഴിയാണ്. സന്തോഷകരമായ വശത്ത് ആയിരിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. മുംബൈയിൽ പോയി ചാമ്പ്യന്മാർക്കെതിരെ കളിക്കാൻ കാത്തിരിക്കുന്നു’, ഛേത്രി പറഞ്ഞു.
അതേസമയം, ഫ്രീകിക്കില്‍ നിന്ന് ബെംഗളൂരു എഫ്‌സിക്ക് ഗോള്‍ അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കളിക്കളത്തില്‍ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ഇനി കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് അച്ചടക്ക നടപടികള്‍ ആണ്.. പോയിന്റ് റെഡക്ഷന്‍, അല്ലെങ്കില്‍ ബാന്‍ തന്നെ ആവാം..! ഏതായാലും ഒക്കെ കണ്ട് തന്നെ അറിയണം..
Post Your Comments