![](/wp-content/uploads/2021/10/hnet.com-image-2021-10-14t102501.886.jpg)
മാലി സിറ്റി: മാലിയെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. സുനിൽ ഛേത്രിയുടെ മികവിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത സുനിൽ ഛേത്രി രണ്ട് ഗോളുകൾ നേടി അന്താരാഷ്ട്ര ഫുട്ബോളിൽ പൊതു ചരിത്രം കൂടിയാണ് കുറിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഫുട്ബോൾ ഇതിഹാസം പെലെയെ സുനിൽ ഛേത്രി മറികടന്നു.
പട്ടികയിൽ ആറാം സ്ഥാനത്താണ് നിലവിൽ സുനിൽ ഛേത്രിയുള്ളത്. മത്സരത്തിലെ ഇരട്ടഗോൾ നേട്ടത്തോടെ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79 ആയി. ഇനി ഛേത്രിയ്ക്ക് മുന്നിലുള്ള താരം അർജന്റീനീയൻ ഇതിഹാസം ലയണൽ മെസ്സിയാണ്. എന്നാൽ ഗോൾ ശരാശരിയിൽ മെസ്സിക്കും മുകളിലാണ് ഛേത്രി. 155 മത്സരങ്ങളിൽ നിന്നാണ് മെസ്സി 80 ഗോളുകൾ സ്വന്തമാക്കിയത്. എന്നാൽ ഛേത്രിക്ക് വേണ്ടി വന്നത് 124 മത്സരങ്ങൾ മാത്രമായിരുന്നു.
Read Also:- മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഗോൾ നേട്ടത്തോടെ പെലെക്കൊപ്പം ഇറാഖ് താരം ഹുസൈൻ സയീദ് യുഎഇ താരം അലി മബ്ഖൗത്ത് എന്നിവരെയും ഛേത്രി മറികടന്നു. 78 ഗോളുകൾ നേടിയ ഈ താരങ്ങൾ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.
Post Your Comments