ബംഗളൂരു: സെമിയിലേക്കുള്ള നിർണ്ണായക പ്ലേയോഫ് മത്സത്തിൽ ബാംഗ്ലൂർ – ബ്ലാസ്റ്റേഴ്സ് മത്സരം നിശ്ചിത സമയവും കഴിഞ്ഞ് ഗോൾ രഹിതമായി അവസാനിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരം തൊണ്ണൂറ്റിയാറാം മിനിട്ടിലെത്തിയപ്പോൾ ബാംഗ്ലൂരിന് ലഭിച്ച ഫ്രീകിക്ക് കളിക്കാരും റഫറിയും സ്റ്റാൻഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ഗോൾകീപ്പറിലാത്ത പോസ്റ്റിലേക്ക് സുനിൽ ഛേത്രി കിക്ക് എടുക്കുകയും ഗോൾ ആയി അനുവദിക്കുകയും ചെയ്തതോടെയാണ് ഐ.എസ്.എല്ലിലെ ആദ്യ നോക്ക്ഔട്ടിന് ഫുട്‍ബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചത്.
പിന്നാലെ, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ സ്വന്തം കളിക്കാരെ ഗ്രൗണ്ടിൽ നിന്ന് പിൻവലിച്ച് പ്രതിഷേധമറിയിച്ചിരുന്നു. എന്നാൽ, തെറ്റ് സംഭവിച്ചത് റഫറിയുടെ പക്ഷത്ത് നിന്നായിരുന്നെങ്കിലും ഒരു വിഭാഗം ബ്ളാസ്റ്റേഴ്സ് ആരാധകർ ഗോൾ അടിച്ച ഛേത്രിയെയും വിമർശിച്ചിരുന്നു. നിയമപരമായി ഛേത്രി ചെയ്തതിൽ തെറ്റില്ലെന്ന് പറയുന്നവർ പോലും, അദ്ദേഹം ചെയ്തത് സ്പോർട്സ്മാൻ സ്പിരിറ്റ് അല്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ഇപ്പോഴിതാ, വാദപ്രതിവാദങ്ങൾക്കിടെ വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അഫ്താബ് അഹമ്മദ് എന്ന ഫുട്‍ബോൾ ആരാധകൻ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
എന്തർത്ഥത്തിൽ ആണ് ഛേത്രിയെ തെറി പറയുന്നതെന്നും, അയാൾ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തോ എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. അയാൾ നിയമപരമായി അല്ല ഗോൾ നേടിയത് എങ്കിൽ റഫറി എന്തിനു ആ ഗോൾ അനുവദിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു. പ്രതിഷേധിക്കുന്നവർ ഒക്കെ മറഡോണയെയും ദൈവത്തിന്റെ കൈ പതിഞ്ഞ ആ ഗോളിനെയും അംഗീകരിക്കുന്നവർ ആണോയെന്നും, ആണെങ്കിൽ ഛേത്രിയോട് മാത്രം എന്തിനാണ് ഇത്ര കലിപ്പെന്നും ചോദിക്കുന്നു,
വൈറലാകുന്ന പോസ്റ്റ് ഇങ്ങനെ:
ഒരുപാട് പോസ്റ്റുകൾ കണ്ട് ചിരിച്ചു ഒരു വഴിയ്ക്കായിട്ടാണ് ഈ പോസ്റ്റ് ഇടുന്നെ ?..
1)നിങ്ങൾ എന്തർത്ഥത്തിൽ ആണ് ചേത്രി യെ തെറി പറയുന്നത് അയാൾ നിയമവിരുദ്ധമായി വല്ലതും ചെയ്തോ? അയാൾ നിയമപരമായി അല്ല ഗോൾ നേടിയത് എങ്കിൽ റഫറി എന്തിനു ആ ഗോൾ അനുവദിച്ചു?..
2) പ്രതിഷേധിക്കുന്നവർ ഒക്കെ മറഡോണയെയും ദൈവത്തിന്റെ കൈ പതിഞ്ഞ ആ ഗോളിനെയും അംഗീകരിക്കുന്നവർ ആണോ ? ആണെങ്കിൽ പിന്നെ എന്തെ ചേത്രിയോട് കലിപ്പ് ?
3) നിങ്ങളുടെ കലിപ്പിന്റെ കാരണം കേരള ബ്ലാസ്റ്റേഴ്‌സ് ൽ എന്ന പേരിൽ കേരള ഉള്ളതും ആ ടീമിനെ ആണ് BFC തോൽപ്പിച്ചതും എന്നത് കൊണ്ടാണോ…
അങ്ങനെ ആണെങ്കിൽ പേരിൽ അല്ലാതെ എന്ത് മലയാളി വികാരം ആണ് ബ്ലാസ്റ്റേഴ്‌സ് ൽ ഉള്ളത് ?. കേരളത്തിലെ ഫുട്ബോൾ ബിസിനസ് ൽ കിട്ടിയേക്കാവുന്ന വരുമാനം കണ്ടുകൊണ്ട് ഇവിടെ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന team ഉടലെടുക്കുന്നു ? അവർക്ക് ഇഷ്ട്ടം ഉള്ള കളിക്കാരെ വിളിച്ചെടുക്കുന്നു ? മലയാളികളായ പലരും മറ്റു ടീമുകൾക്ക് വേണ്ടി കളിക്കേണ്ടി വരുന്നു.. ഇവിടെ കൂടുതലും മറ്റു നാട്ടുകാരും ? എന്തുകൊണ്ട് കൂടുതൽ മലയാളികൾക്ക് അവസരം കൊടുക്കുന്നില്ല..? അതുകൊണ്ട് ഈ മലയാളി വികാരം ഇവിടെ ആവശ്യം ഉണ്ടോ?? ഇത് ഒരു സ്റ്റേറ്റ് ന്റെ ഔദ്യോഗിക ടീം ഒന്നുമല്ല.. പിന്നെന്താണ് ഈ പ്രശ്നം ?..
4) ഇനി ഈ മലയാളി വികാരം ഉള്ളവരിൽ എത്ര പേര് കൊച്ചിൻ ടസ്ക്കേഴ്സ് നെ സപ്പോർട്ട് ചെയ്ത്?? എല്ലാരും സച്ചിന്റെ മുംബൈ കൊഹ്‌ലിയുടെ ബാംഗ്ലൂർ ധോണിയുടെ ചെന്നൈ എന്ന് പറഞ്ഞു അതിന്റെ പിന്നാലെ പോയില്ലേ ??
അപ്പൊ തോന്നാത്ത വികാരം ദേഷ്യം ഒക്കെ എന്തിനാ ഇപ്പോൾ..
5) സുനിൽ ചേത്രി ഇന്ത്യൻ ഫുട്ബോൾ ന്റെ മുഖം ആണ്.. അയാൾ എന്നും അഭിമാനം തന്നെയാണ് ?..
Post Your Comments