Latest NewsKeralaIndia

ആശങ്ക വേണ്ട, മുട്ടയും കോഴിയിറച്ചിയും കഴിക്കാം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

ച​ത്ത​തോ, രോ​ഗം ബാ​ധി​ച്ച​തോ ആ​യ പ​ക്ഷി​ക​ളെ കൈ​യു​റ​യും മാ​സ്​​കും ഉ​പ​യോ​ഗി​ച്ച്‌ കൈ​കാ​ര്യം ചെ​യ്ത​ ശേ​ഷം ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച്‌ കൈ​ ക​ഴു​കണം.

തി​രു​വ​ന​ന്ത​പു​രം: പ​ക്ഷി​പ്പ​നി ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക വേണ്ടെ​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. വൈ​റ​സ്, 60 ഡി​ഗ്രി ചൂ​ടി​ല്‍ അ​ര മ​ണി​ക്കൂ​റി​ല്‍ ന​ശി​ച്ചു ​പോ​കും. അ​തി​നാ​ല്‍ ന​ന്നാ​യി പാ​കം ​ചെ​യ്ത മു​ട്ട, കോ​ഴി​യി​റ​ച്ചി എ​ന്നി​വ ഭ​ക്ഷ്യ​യോ​ഗ്യ​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന്​ വ​കു​പ്പ്​ അ​റി​യി​ച്ചു.എ​ന്നാ​ല്‍ ബു​ള്‍​സ്​​ഐ പോ​ലു​ള്ള പ​കു​തി വേ​വി​ച്ച മു​ട്ട​ക​ള്‍ ക​ഴി​ക്ക​രു​ത്. പ​കു​തി​വേ​വി​ച്ച മാം​സ​വും ഒ​ഴി​വാ​ക്ക​ണം. ച​ത്ത​തോ, രോ​ഗം ബാ​ധി​ച്ച​തോ ആ​യ പ​ക്ഷി​ക​ളെ കൈ​യു​റ​യും മാ​സ്​​കും ഉ​പ​യോ​ഗി​ച്ച്‌ കൈ​കാ​ര്യം ചെ​യ്ത​ ശേ​ഷം ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച്‌ കൈ​ ക​ഴു​കണം.

അതേസമയം രോ​ഗ​ബാ​ധാ​പ്ര​ദേ​ശ​ത്ത് വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ ഒ​ളി​പ്പി​ച്ചു​വ​യ്ക്കു​ക​യോ പു​റ​ത്തേ​ക്ക് ക​ട​ത്തു​ക​യോ ചെ​യ്യു​ന്ന​ത് രോ​ഗ​നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗം പു​റ​ത്തേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കും. മാ​ത്ര​മ​ല്ല, പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​വാ​ന്‍ സാ​ദ്ധ്യ​ത​യു​ള്ള രോ​ഗ​മാ​യ​തി​നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ രോ​ഗ​ബാ​ധാ പ്ര​ദേ​ശ​ത്തു​നി​ന്നും പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ മ​നു​ഷ്യ​ര്‍​ക്കും ഭീ​ഷ​ണി​യാ​യേ​ക്കാം. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പ​ക്ഷി​പ്പ​നി ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ലോ 04952762050 എ​ന്ന ന​മ്ബ​രി​ലോ പോ​ലീ​സി​ലോ അ​റി​യി​ക്ക​ണം.

ശ്ര​ദ്ധി​ക്കേ​ണ്ട​തും പാ​ലി​ക്കേ​ണ്ട​തും ച​ത്ത​തോ രോ​ഗം ബാ​ധി​ച്ച​തോ ആ​യ പ​ക്ഷി​ക​ളെ​യോ, ദേ​ശാ​ട​ന​ക്കി​ളി​ക​ളെ​യോ ഇ​വ​യു​ടെ കാ​ഷ്ഠ​മോ കൈ​കാ​ര്യം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ല്‍ അ​തി​നു മു​ന്‍​പും ശേ​ഷ​വും ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച്‌ കൈ​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. കോ​ഴി​ക​ളു​ടെ മാം​സം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് മു​ന്‍​പും ശേ​ഷ​വും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ കൈ​ക​ള്‍ വൃ​ത്തി​യാ​ക്ക​ണം. മു​ട്ട, മാം​സം എ​ന്നി​വ പ്ര​ഷ​ര്‍​കു​ക്ക​റി​ല്‍ പാ​ച​കം ചെ​യ്ത് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. നി​ങ്ങ​ളു​ടെ തൊ​ട്ട​ടു​ത്ത് അ​സാ​ധാ​ര​ണ​മാം വി​ധം പ​ക്ഷി​ക​ളു​ടെ കൂ​ട്ട​മ​ര​ണം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ അ​ടു​ത്തു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് സ്ഥാ​പ​ന​ത്തി​ല്‍ അ​റി​യി​ക്കു​ക. പ​ക്ഷി​ക​ളെ കൈ​കാ​ര്യം ചെ​യ്ത​ശേ​ഷം എ​ന്തെ​ങ്കി​ലും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടാ​ല്‍ അ​ടു​ത്തു​ള്ള ഡോ​ക്ട​റെ ബ​ന്ധ​പെ​ടു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button