
കണ്ണൂർ: തലശേരി -മാഹി ദേശീയപാതാ ബൈപ്പാസിൽ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ കാർ തീപിടിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് സംഭവം. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പൊള്ളലേറ്റു. KL-13P 7227 എന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അഴിയൂരിന് സമീപം തലശേരി – മാഹി ബൈപ്പാസിൽ കക്കടവിൽ സർവ്വീസ് റോഡ് ഭാഗത്ത് ഇടിച്ചു കയറിയാണ് കാർ കത്തിയത്. കാർ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments