KottayamLatest NewsKeralaNattuvarthaNews

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആണ് അറിയിച്ചത്

കോട്ടയം :‌ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആണ് അറിയിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രണ്ടാഴ്ചയായി വിവിധയിടങ്ങളില്‍ പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകളും മറ്റു വളര്‍ത്തു പക്ഷികളും ചത്തിരുന്നു. ഈ വിവരം കര്‍ഷകര്‍ മൃഗസംരക്ഷണ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചിരുന്നു. തുടര്‍ന്ന് അയച്ച സാമ്പിളുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ തുടര്‍നടപടി എടുക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം വിളിച്ചു.

Read Also : വഖഫിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പുണ്ട്: കൂടുതല്‍ കോലാഹലം വേണ്ട, ലീഗിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം

ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലും നേരത്തെ താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തകഴി പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് താറാവുകളെയും പക്ഷികളെയും കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button