കോട്ടയം: ജില്ലയിൽ കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്കുപടി പ്രദേശത്തെ രണ്ടിടത്തെ താറാവുകളിൽ നിന്ന് ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച രണ്ട് സാംപിളിന്റെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കി.മീ. ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സംസ്കരിക്കുന്ന നടപടി പുരോഗമിക്കുകയാണ്. നാലായിരത്തോളം താറാവുകളെയാണ് കൊന്ന് സംസ്കരിക്കുന്നത്. കലക്ടറുടെ നിർദ്ദേശപ്രകാരം മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും പൊലീസും ചേർന്നാണ് നടപടികൾ ഏകപിപ്പിക്കുന്നത്.
Read Also : ഏറ്റുമാനൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന : എട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് വ്യാഴാഴ്ച 5708 താറാവുകളെക്കൂടി കൊന്ന് സംസ്കരിച്ചു. കുടവെച്ചൂർ അഭിജിത്ത് ഭവനിൽ മദനന്റെയും(3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്റെയും(425), മൂലശ്ശേരി സുനിമോന്റെയും(1500), മിത്രംപള്ളി ബൈജുവിന്റെയും (783) താറാവുകളെയാണ് ദ്രുതകർമ സേന കൊന്ന് സംസ്കരിച്ചത്.
Post Your Comments