
കണ്ണൂര്‍: ക്ഷേത്ര ഉത്സവത്തിനിടയിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവത്തിനിടെയാണ് സംഭവം.
ഷൈജു ഉള്‍പ്പടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഷൈജുവിന് വെട്ടേല്‍ക്കുകയും മറ്റ് നാല് പേർക്ക് മര്‍ദനമേല്‍ക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഷൈജു ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Post Your Comments