കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഇന്നലെ 5708 താറാവുകളെ കൂടി കൊന്നൊടുക്കി. കുടവെച്ചൂർ അഭിജിത്ത്ഭവനിൽ മദനൻ (3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാർ (425 എണ്ണം), മൂലശേരി സുനിമോൻ (1500) മിത്രംപള്ളി ബൈജു (783) എന്നിവരുടെ താറാവുകളെയാണ് ദ്രുതകർമ സേന കൊന്ന് സംസ്കരിച്ചത്.
താറാവുകളെ കൊന്നൊടുക്കുന്നതിനായി ദ്രുതകർമസേനയുടെ പത്തു സംഘങ്ങളെ വെച്ചൂരിൽ നിയോഗിച്ചിട്ടുണ്ട്. രാത്രിയിലും ഇത് തുടരുകയാണ്. അതേസമയം ഇന്നു പക്ഷികളെ നശിപ്പിക്കൽ ജോലികൾ പൂർത്തീകരിക്കാനാകുമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.
പക്ഷിപ്പനി സ്ഥിരീകരിച്ച കല്ലറ, അയ്മനം പഞ്ചായത്തുകളിലെ സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്കരിക്കുന്ന നടപടി പൂർത്തീകരിച്ചിരുന്നു. ഇവിടെ അണുനശീകരണ ജോലികൾ നടന്നു. ബുധനാഴ്ച മാത്രം മൂന്നിടങ്ങളിലായി 11,268 താറാവുകളെ കൊന്നു സംസ്കരിച്ചിരുന്നു.
Post Your Comments