Latest NewsNewsIndia

കൊറോണ വൈറസിനേക്കാൾ നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതൽ: മുന്നറിയിപ്പ്

ഡൽഹി: കോവിഡ് -19 അണുബാധയുമായി താരതമ്യപ്പെടുത്തുമ്പോൾ നിപ വൈറസ് ബാധിതരുടെ മരണനിരക്ക് വളരെ കൂടുതലാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ രാജീവ് ബാൽ. കൊവിഡിലെ മരണനിരക്ക് 2 മുതൽ 3 ശതമാനമാണെന്നും എന്നാൽ, നിപ വൈറസ് കേസുകളിലെ മരണനിരക്ക് 40 മുതൽ 70 ശതമാനം വരെയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സജീവമായ നിപ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, നിപ വൈറസ് ചികിത്സയ്ക്കായി ഓസ്‌ട്രേലിയയിൽ നിന്ന് 20 ഡോസ് മോണോക്ലോണൽ ആന്റിബോഡി വാങ്ങാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കേരളത്തിൽ ഇതുവരെ ആറ് പേർക്ക് വൈറസ് ബാധയുണ്ടായി, അതിൽ രണ്ട് പേർ നേരത്തെ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button