KeralaLatest NewsNews

കടുത്ത പനിയും ഛർദിയും : അഞ്ച് കുട്ടികൾ ചികിത്സ തേടി, കളമശേരിയിൽ സ്കൂൾ താത്കാലികമായി അടച്ചിടാൻ നിർദേശം

പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്

കൊച്ചി : കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം കളമശേരി സെൻ്റ് പോൾസ് ഇന്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

പനിയും ഛർദിയും തലവേദനയുമാണ് കുട്ടികൾക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറി തല പരീക്ഷകൾ മാറ്റിവച്ചു. സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button