ക്യൂബെക്ക് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ അറിയാതെ പോസ്റ്റ് ചെയ്ത ലിങ്കിന്റെ പേരിൽ പുലിവാല് പിടിച്ച് കാനഡയിലെ ഒരു പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. കോവിഡ് രോഗവുമായി ബന്ധപ്പെട്ട കാനഡയിലെ പുതിയ കേസുകളും മറ്റ് വിവരങ്ങളും ലഭ്യമാകുന്ന ലിങ്ക് ആയിരുന്നു ഉദ്യോഗസ്ഥർ പോസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചത്. എന്നാൽ, ലിങ്ക് ചെറുതായൊന്ന് മാറി പോയി. കോവിഡ് പോർട്ടലിന്റെ ലിങ്കിന് പകരം ലോകത്തേറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള പോണ്‍ ഹബിന്റെ ലിങ്കായിരുന്നു ഇവര്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്തത്. കിഴക്കന്‍ കാനഡയിലെ പ്രധാന പ്രവിശ്യകളിലൊന്നായ ക്യൂബെക്കിലാണ് സംഭവം.
Also Read:ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കുക്കുമ്പര്‍ – ഇഞ്ചി ജ്യൂസ്
സംഭവം ശ്രദ്ധയിൽ പെട്ടതും ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളും മറ്റും ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി. 1,00,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള പേജിലായിരുന്നു ഈ ലിങ്ക് പോസ്റ്റ് ചെയ്തത്. നിരവധി പേർ പോസ്റ്റ് കാണാനിടയായി. ‘കോവിഡ് കേസുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ’ എന്ന തലക്കെട്ടോടു കൂടിയായിരുന്നു പോണ്‍ ഹബിന്റെ ലിങ്ക് പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചുരുങ്ങിയ സമയം കൊണ്ട് ട്വീറ്റിന് കമന്റുകളിട്ടത്.
സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ ക്ഷമാപണം നടത്തി. നിരവധി പേര്‍ സംഭവവുമായി ബന്ധപ്പെട്ട ട്രോളുകളുണ്ടാക്കി. മറ്റു ചിലര്‍ മന്ത്രാലയത്തെ ചീത്ത വിളിച്ച് കമന്റുകളിട്ടു. ഇത്തരം പ്രവൃത്തി ചെയ്ത അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു മറ്റു ചിലരുടെ ആവശ്യം. അവിചാരിതമായ സാഹചര്യത്തില്‍ അത്തരമൊരു ലിങ്ക് ട്വീറ്റ് ചെയ്തു പോയതാണെന്ന്, എ എഫ് പി വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് ഉത്തരമായി ക്യുബെക് ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
En raison d’une situation hors de notre contrôle, un lien avec du contenu inapproprié a été publié sur notre compte Twitter. Nous en cherchons les causes. Nous sommes désolés des inconvénients.
— Santé Québec (@sante_qc) April 14, 2022
Post Your Comments