ലോകോത്തകമാനം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രങ്ങള്‍ കൊണ്ടുവന്നതോടെ ഐപിഎല്‍ മാറ്റിവെക്കുകയോ അല്ലെങ്കില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുകയോ മാത്രമാവും ബി.സി.സി.ഐക്ക് മുന്‍പിലുള്ള വഴി. കൂടാതെ ഏപ്രില്‍ 15 വരെ വിസ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണം വിദേശ താരങ്ങളെ ഐ.പി.എല്ലില്‍ പങ്കെടുക്കുന്നതിന് തടസമാവുകയും ചെയ്യും.
വിസ നിയന്ത്രണം വന്നതോടെ മാര്‍ച്ച് 29ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഏപ്രില്‍ 15 വരെ വിദേശ താരങ്ങള്‍ക്ക് ടീമുകള്‍ക്ക് വേണ്ടി കളിക്കാന്‍ കഴിയില്ല. ഏകദേശം 60ല്‍ അധികം വിദേശ താരങ്ങള്‍ വിവിധ ടീമുകളാക്കായി കളിക്കുന്നുണ്ട്. അതെ സമയം മാര്‍ച്ച് 14ന് മുംബൈയില്‍ വെച്ച് നടക്കുന്ന ഐ.പി.എല്‍ ഗവേര്‍ണിംഗ് കൗണ്‍സിലിന്റെ മീറ്റിംഗില്‍ ഐ.പി.എല്ലിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
കായിക മത്സരങ്ങള്‍ നടത്തുകയാണെങ്കില്‍ വലിയ രീതിയില്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യത വര്‍ദ്ധിച്ചു. നേരത്തെ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒരു കാരണവശാലും മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments