Latest NewsCricketNewsSportsVideos

വളര്‍ന്ന് വലുതാകുമ്പോള്‍ അവന്‍ ചെയ്യുന്നതെന്തെന്ന് അവന് മനസിലാകും ; സോഷ്യല്‍മീഡിയ ഏറ്റെടുത്ത് ഇര്‍ഫാന്‍ പഠാന്റെ മകന്റെ കുസൃതികള്‍

മുംബൈ: സോഷ്യല്‍ മീഡിയയില്‍ താരമായി ഇര്‍ഫാന്‍ പഠാന്റെ മകന്‍. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് മത്സരത്തിനിടെ ഇര്‍ഫാന്‍ പഠാന്റെ മകന്‍ ഇമ്രാന്‍ ഖാന്‍ സച്ചിനൊപ്പം കളിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇര്‍ഫാന്‍. സച്ചിനൊപ്പം മാത്രമല്ല ഗ്രൗണ്ടില്‍ കൊഫിനൊപ്പവുമുള്ള കുസൃതിതരവും താരം പങ്കുവെച്ചു.

ഉയരത്തിന്റെ കാര്യവും പറഞ്ഞ് തമാശ പങ്കിതുന്നതിനിടെ ഇമ്രാന്‍ സച്ചിനെ കൈ കൊണ്ട് ഇടിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വളര്‍ന്ന് വലുതാകുമ്പോള്‍ ഇമ്രാന്‍ ചെയ്യുന്നതെന്തെന്ന് അവന് മനസിലാകുമെന്ന് ഇര്‍ഫാന്‍ ട്വിറ്ററില്‍ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടു.

അതേസമയം മുഹമ്മദ് കൈഫിനോടൊപ്പവും ഇമ്രാന്‍ സമയം ചിലവിടുന്നുണ്ട്. ഗ്രൗണ്ടില്‍ ഇരിക്കുന്ന കൈഫിന്റെ തോളിലേക്ക് മകനെ കയറ്റി ഇരുത്തിയായിരുന്നു ഇര്‍ഫാന്റെ അടുത്ത വീഡിയോ. എന്തായാലും രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button