CricketLatest NewsIndiaNewsSports

വിവാഹവാർഷികത്തിൽ ഭാര്യ സഫയുടെ മുഖം മറയ്ക്കാത്ത ഫോട്ടോ പങ്കുവെച്ചു: ഇർഫാൻ പത്താന് നേരെ മത മൗലികവാദികളുടെ സൈബർ ആക്രമണം

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ തൻ്റെ എട്ടാം വർഷത്തെ വിവാഹ വാർഷികത്തിന് ഭാര്യ സഫ ബെയ്ഗിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നാലെ താരത്തിന് നേരെ സൈബർ ആക്രമണം. ഭാര്യയുടെ മുഖം മറയ്ക്കാതെ ഫോട്ടോ പരസ്യമാക്കിയതിനാണ് പത്താന് നേരെ മതമൗലികവാദികൾ സൈബർ ആക്രമണം നടത്തിയത്.

മനസ് തൊടുന്നൊരു കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചിരുന്നത്. ‘എണ്ണമറ്റ റോളുകൾ നിറയുന്ന ഒരു ആത്മാവ്. മൂഡ് ബൂസ്റ്റർ, കോമേഡിയൻ, പ്രശ്നക്കാരി, പിന്നെ.. ഏന്റെ എക്കാലത്തെയും മികച്ച പങ്കാളി, സുഹൃത്ത്, എന്റെ കുട്ടികളുടെ അമ്മ. ഈ മനോഹരയാത്രയിൽ നിന്നെ ഭാര്യയായി ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്. വിവാഹ വാർഷിക ആശംസകൾ എന്റെ പ്രണയമേ…’, പത്താൻ എക്സിൽ കുറിച്ചു.

2016 ലാണ് ഇർഫാൻ സഫയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഇമ്രാൻ, സുലൈമാൻ എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. 2007-ലെ ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ മത്സരത്തിലെ വീരോചിത പ്രകടനത്തിന് ശേഷമാണ് ഈ ഓൾറൗണ്ടർക്ക് പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം, പത്താൻ കമൻ്റേറ്റിംഗ് ചുമതലകൾ ഏറ്റെടുക്കുകയും ഒരു ക്രിക്കറ്റ് വിദഗ്ധനെന്ന നിലയിൽ ഗെയിം വിശകലനത്തിൽ ഏർപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button