ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കോണ്‍രഗസ് വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രൂപീകരിച്ച അഞ്ചംഗ വസ്തുതാന്വേഷണ സമിതിയില്‍ മുകുള്‍ വാസ്‌നിക്, താരിഖ് അന്‍വര്‍, സുഷ്മിത ദേവ്, ശക്തിസിന്‍ഹ് ഗോഹില്‍, കുമാരി ഷെല്‍ജ എന്നിവരാണ് അംഗങ്ങള്‍. വസ്തുതാന്വേഷണ സമിതി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.42 പേരുടെ ജീവന്‍ പൊലിഞ്ഞ കലാപത്തില്‍ മുന്നൂറിലറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘം ഇന്നലെ രാഷ്ട്രപതിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വസ്തുതാന്വേഷണ സമിതി രൂപീകരിച്ചത്.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് രാഷ്ട്രപതിന്ന് നല്‍കിയ നിവേദനത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ അക്രമം തടയുന്നതില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയപ്പെട്ടു.
അതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ ഉടന്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവന്‍ സന്ദര്‍ശിച്ച സംഘത്തില്‍ മന്‍മോഹന്‍ സിങ്, ഗുലാംനബി ആസാദ്, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഖെ തുടങ്ങിയ നേതാക്കള്‍ ഉണ്ടായിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് എഫ്‌ഐആര്‍ സമര്‍പ്പിക്കണമെന്ന ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി.
പാർട്ടി കൈവിട്ടതോടെ ഒളിവിൽ പോയ താഹിർ ഹുസൈന് ‘ക്ലീന്‍ ചിറ്റ്’ നല്‍കി ആം ആദ്മി എംഎൽഎ അംനത്തുള്ള ഖാന്‍
വിഷയത്തിൽ ഡൽഹി സർക്കാരിന്റെ പ്രതികരണവും കോടതി തേടിയിട്ടുണ്ട്.കോൺഗ്രസ് നേതാക്കളുടെ പ്രസംഗങ്ങള്‍ കലാപത്തിന് പ്രേരിപ്പിക്കുന്നത് ആയിരുന്നു എന്നാരോപിച്ച് ലോയേഴ്‌സ് വോയിസ്, ഹിന്ദു സേന എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആഭ്യന്തര മന്ത്രാലയത്തിനും ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും നോട്ടീസ് നല്‍കിയത്.
ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍, എഐഐഎം നേതാക്കളായ അസദുദ്ദീന്‍ ഒവൈസി, വാരിസ് പത്താന്‍, അക്ബറുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെയും ചലച്ചിത്ര താരം സ്വര ഭാസ്‌കര്‍, കോളമിസ്റ്റ് ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്ക് എതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
Post Your Comments