ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ ചുമതലകളെ കുറിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും സ്വന്തം പാര്‍ട്ടിയുടെ ചരിത്രമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.’സോണിയ ഗാന്ധി ഞങ്ങളെ രാജ്യധര്‍മ്മം (സര്‍ക്കാരിന്റെ കടമ) പഠിപ്പിക്കേണ്ട. നിങ്ങളുടെ റെക്കോര്‍ഡ് മുഴുവന്‍ അക്രമങ്ങളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ്.
പൗരത്വ നിയമത്തിൽ ഒരു സമുദായത്തിൽ ഇല്ലാത്ത ആശങ്കകൾ ഉണ്ടാക്കിയത് കോൺഗ്രസ്സും പ്രതിപക്ഷ പാർട്ടികളുമാണ്.ഇത്തരം വൈകാരിക വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നടപടിയെ ബി.ജെ.പി ശക്തമായി അപലപിക്കുന്നതായും സാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗത്തെയും രവി ശങ്കര്‍ തള്ളിക്കളഞ്ഞു.
അത്തരം പരാമര്‍ശങ്ങളെ ബി.ജെ.പി അംഗീകരിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കളെല്ലാം അത് പരസ്യമായി തള്ളിക്കളഞ്ഞതാണെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.ഇന്നലെ രാഷ്ട്രപതിയെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍, ആഭ്യന്തരമന്ത്രി അമിത് ഷായെ പുര്‍ത്താക്കണമെന്നും ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും അക്രമങ്ങളില്‍ നിശബ്ദത പാലിച്ചുവെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments