ദിസ്‌പുര്‍ (അസം): ദേശീയ പൗര രജിസ്‌റ്റര്‍ (എന്‍.ആര്‍.സി) അന്തിമപട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അസമിലെ എന്‍.ആര്‍.സി. കോര്‍ഡിനേറ്റര്‍ ജില്ലാ അധികൃതര്‍ക്കു കത്തയച്ചു. കഴിഞ്ഞ ഓഗസ്‌റ്റ് 31-നു പ്രസിദ്ധീകരിച്ച എന്‍.ആര്‍.സി. അന്തിമപട്ടികയില്‍ ഉള്‍പ്പെട്ട “സംശയിക്കാവുന്ന വോട്ടര്‍, വിദേശി, വിദേശിയെന്നു സംശയിക്കപ്പെടുന്നയാള്‍, വിദേശികള്‍ക്കായുള്ള ട്രിബ്യൂണലുകളില്‍ കേസ് നിലനില്‍ക്കുന്നവര്‍, അവരുടെ പിന്‍ഗാമികള്‍” തുടങ്ങിയവരുടെ വിശദവിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ടാണു കത്ത്.
ലക്‌ഷ്യം അഖണ്ഡ ഭാരതം, പാക് അധീന കശ്‌മീര്‍ തിരിച്ചുപിടിക്കും: റാം മാധവ്
ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍, ജില്ലാ സിറ്റിസണ്‍ രജിസ്‌ട്രേഷന്‍ രജിസ്‌ട്രാര്‍മാര്‍ എന്നിവര്‍ക്കാണു കഴിഞ്ഞ 19-ന് എന്‍.ആര്‍.സി. സംസ്‌ഥാന കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ കത്തയച്ചത്.ഈ വിവരങ്ങള്‍ അടിയന്തരമായി രജിസ്‌ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യക്കു കൈമാറേണ്ടതാണെന്നും കത്തില്‍ ഓര്‍മിപ്പിക്കുന്നു. ഇതനുസരിച്ച് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി കഴിഞ്ഞ 20 ആയിരുന്നു. പൗരത്വ അപേക്ഷകരില്‍ 19 ലക്ഷം പേര്‍ അന്തിമ എന്‍.ആര്‍.സി. പട്ടികയില്‍നിന്നു പുറത്തായിരുന്നു. അതിനു പുറമേയാണു പട്ടികയിലുള്ള കൂടുതല്‍ അനര്‍ഹരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.
Post Your Comments