ഗുവാഹട്ടി: ഗുവാഹട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു.നഗരത്തിലെ കടകളും, സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും ഗതാഗത സംവിധാനങ്ങള്‍ സാധാരണ നിലയിലാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിഷേധം അവസാനിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പുനസ്ഥാപിക്കുമെന്നും അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയ സാഹചര്യം കണക്കിലെടുത്ത് ഡിസംബര്‍ 11 മുതലാണ് ഗുവാഹട്ടിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.സംസ്ഥാനത്തെ ക്രമസമാധാന നില കൂടതല്‍ മെച്ചപ്പെട്ടതായി അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹാന്‍ത അറിയിച്ചു.
നിലവില്‍ പ്രതിഷേധക്കാരായ 190 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മഹാന്‍ത വ്യക്തമാക്കി. സംസ്ഥാനത്തുണ്ടായ അക്രമ പരമ്പര പ്രത്യേക സംഘം അന്വേഷിക്കുമെന്നും മഹാന്‍ത പറഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായിരുന്ന ഏറ്റുമുട്ടലില്‍ അഞ്ച് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.ഇതോടെ വടക്കു കിഴക്കൻ മേഖലകളിൽ സംഘർഷമെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമെന്ന് തെളിഞ്ഞിരിക്കുകയാണ്.
Post Your Comments