പാറ്റ്ന : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ റജിസ്റ്റര്‍ അസമിന് വേണ്ടി മാത്രമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അതേസമയം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ജെഡിയു ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൗരത്വ ഭേദഗതി നിയമത്തെ ജെഡിയു പാര്‍ലമെന്റില്‍ അനുകൂലിച്ചിട്ടുമുണ്ട്.
Also read : അടിച്ചമര്‍ത്തലിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ അഴിച്ചുവിട്ടതായി സോണിയ ഗാന്ധി
അതേസമയം പൗരത്വ ഭേദഗതി നിയമം യുപി നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് യുപി സര്‍ക്കാര്‍ കൈമാറി. നാല്‍പതിനായിരത്തോളം മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ യുപിയിലുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കണക്കിൽ പറയുന്നത്. കൂടാതെ അഭയാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കാനും സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments