Latest NewsIndia

ദേശീയ പൗരത്വപട്ടിക രാജ്യ വ്യാപകമാക്കുന്നതിൽ നിന്ന് മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ

ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയെന്ന ബിജെപി അജന്‍ഡയെ സഹായിക്കുന്ന നടപടി മാത്രമാണിതെന്നും -പിബി പ്രസ്‌താവനയില്‍ പറഞ്ഞു.

ന്യൂഡൽഹി: ദേശീയ പൗരത്വപട്ടിക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.ആധാറും വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും നിലവിലുള്ളപ്പോള്‍ പുതിയ സംവിധാനം അനാവശ്യവും പാഴ്‌ചെലവുമാണ്‌. ‘വിദേശികള്‍’ എന്ന്‌ മുദ്രയടിച്ച്‌ വേട്ടയാടാനുള്ള ഭരണകക്ഷി അജന്‍ഡ നടപ്പാക്കാനാണിത്‌.

അസമില്‍ എന്‍ആര്‍സി തയ്യാറാക്കാന്‍ 1600 കോടി രൂപ ചെലവിട്ടു. പട്ടികയില്‍നിന്ന്‌ പുറത്തായ ഇന്ത്യന്‍ പൗരന്മാരെ ഇതില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുകയാണ്‌ വേണ്ടത്‌. എന്‍ആര്‍സി പ്രക്രിയ ആവര്‍ത്തിക്കുന്നത്‌ അസമില്‍ കടുത്ത ദുരിതം അടിച്ചേല്‍പ്പിക്കാനും വിവിധ വിഭാഗങ്ങളില്‍ അരക്ഷിതത്വം ഉണ്ടാകാനും ഇടയാക്കും. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുകയെന്ന ബിജെപി അജന്‍ഡയെ സഹായിക്കുന്ന നടപടി മാത്രമാണിതെന്നും -പിബി പ്രസ്‌താവനയില്‍ പറഞ്ഞു.

‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ ഉദ്ഘാടനം ഇന്ന് നടക്കും

രാജ്യം മുഴുവനും എന്‍ആര്‍സി നടപ്പാക്കുമെന്നും അസമില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുമെന്നുമാണ്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പാര്‍ലമെന്റില്‍ പ്രസ്‌താവിച്ചത്‌.
ദേശീയ ജനസംഖ്യാ രജിസ്‌ട്രിയുടെ (എന്‍പിആര്‍) വിവരശേഖരണം അടുത്ത ഏപ്രില്‍ ഒന്നിന്‌ ആരംഭിക്കുന്നതോടൊപ്പം എന്‍ആര്‍സിക്കും തുടക്കമാകും. എന്‍പിആറിന്റെ അടിസ്ഥാനത്തില്‍ എന്‍ആര്‍സിക്ക്‌ അന്തിമരൂപം നല്‍കും

shortlink

Related Articles

Post Your Comments

Related Articles


Back to top button