Latest NewsNewsIndia

ദേശീയ പൗരത്വ രജിസ്റ്റർ : പാർലമെന്‍റിൽ നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ന്യൂ ഡൽഹി : ദേശീയ പൗരത്വ രജിസ്റ്ററുമായി(എൻആർസി) ബന്ധപെട്ടു പാർലമെന്‍റിൽ നിർണായക പ്രഖ്യാപനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. എൻആർസി എല്ലാവരെയും പൗരത്വപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണെന്നും, ഒരു മതവിഭാഗത്തിലെയും വിശ്വാസികൾ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും അമിത് ഷാ വ്യക്തമാക്കി.എൻആർസി രാജ്യവ്യാപകമായി നടപ്പാക്കുന്ന സമയത്ത് ആസാമിൽ വീണ്ടും നടപ്പാക്കും. എൻആർസിയിൽ പട്ടികയിൽ പെടാത്തവർക്ക് കോടതിയെയും ട്രൈബ്യൂണലിനെയും സമീപിക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം ജ​മ്മു കാ​ഷ്മീ​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​ല്ലെ​ന്നും അമിത് ഷാ രാ​ജ്യ​സ​ഭ​യിൽ നി​ല​പാ​ട് വി​ശ​ദ​മാ​ക്കി. നി​യ​ന്ത്ര​ണം നീ​ക്കു​ന്നതു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ തീ​രു​മാ​ന​മൊ​ന്നും എടുത്തി​ട്ടി​ല്ല. കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ സാ​ധാ​ര​ണ നി​ല​യി​ലാണ്. ഇ​തു​വ​രെ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ഒ​രാ​ളു​ടെ പോ​ലും ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്നും അ​മി​ത്ഷാ പറഞ്ഞു.

Also read : ശിവസേനയില്‍ അതൃപ്തി പുകയുന്നു: വിമതരാകാനൊരുങ്ങി ഒന്നര ഡസനോളം എം.എല്‍.എമാര്‍

പശ്ചി ബംഗാളില്‍ എന്‍‌.ആര്‍.‌സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മമത ബാനര്‍ജി. മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വിഭജനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ആരുടെയും പൗരത്വം കവര്‍ന്നെടുക്കാന്‍ ബംഗാളില്‍ ആര്‍ക്കും കഴിയില്ലെന്നും, തന്റെ സര്‍ക്കാര്‍ ആളുകളെ വര്‍ഗീമായി വിഭജിക്കില്ലെന്നും മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button