ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ അസമിലേക്കായി സുപ്രീംകോടതി പ്രത്യേകമായി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളെ മറച്ചുവച്ച് അക്രമത്തിനാഹ്വാനം നടത്തിയതിന് തെളിവ് പുറത്ത്. അസമിന് മാത്രം ബാധകമാണെന്നും അതും സുപ്രീംകോടതി നിര്‍ദ്ദേശിച്ചതാണെന്നും മറച്ചുവച്ച്് കേരളമടക്കം യാതൊരു ബന്ധമില്ലാത്ത സംസ്ഥാനങ്ങളിലും പ്രകോപനം സൃഷ്ടിച്ചത് കോടതി അലക്ഷ്യമായേക്കാമെന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി നടന്നുവന്ന നുഴഞ്ഞു കയറ്റവും അനധികൃത കുടിയേറ്റവും പൂര്‍ണ്ണമായും തടയാനാണ് എന്‍ആര്‍സി നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഈ പ്രവര്‍ത്തനത്തിന് സുപ്രീം കോടതി നേരിട്ട് നിര്‍ദ്ദേശിച്ചിട്ടുളള മാര്‍ഗ്ഗരേഖകളാണ് നിലവില്‍ പ്രതിപക്ഷ കക്ഷികള്‍ ഗുരുതരമായ രീതിയില്‍ മറച്ചുവക്കുകയും വളച്ചൊടിക്കുകയും കലാപത്തിന് തന്നെ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ പറയുന്നു.
ദക്ഷിണ ഭാരതത്തില്‍ കേരളത്തിലും കര്‍ണ്ണാടകയിലും വ്യാപകമായ അക്രമം നടത്തിയതിന്റെ പിന്നില്‍ ഇസ്ലാമിക ഭീകരസംഘടനകളെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സ, ഇടതുപക്ഷം നടത്തിയ ഗൂഢാലോചനയാണെന്നും വ്യക്തമാകുന്നതായി മാധ്യമങ്ങള്‍ തെളിവു നിരത്തുകയാണ്.രാജ്യവ്യാപകമായി നടപ്പാക്കുന്നതല്ല എന്‍ആര്‍സി എന്ന സുപ്രിംകോടതിയുടെ നിര്‍ദ്ദേശം നേരേ വിപരീതമായാണ് കോണ്‍ഗ്രസ്സും ഇടതുപക്ഷ സംഘടനകളും ഇസ്ലാമിക തീവ്രവാദി സംഘടനകളും പ്രചരിപ്പിച്ചത്.
എന്‍ആര്‍സി പ്രകാരം ഈ രാജ്യത്ത് പൗരന്മാര്‍ സാമാന്യമായി ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖകളിലെ 15 എണ്ണത്തില്‍ ഏതെങ്കിലും കാണിച്ചാല്‍ മതി എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ രേഖകള്‍, റേഷന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകള്‍, സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി തുക അടച്ച രേഖകളടക്കമുള്ള 15 സാധാരണ രേഖകള്‍ മാത്രമാണ് സുപ്രിംകോടതി ഉത്തരവില്‍ നല്‍കിയതെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പി ചിദംബരം മുൻപ് എൻആർപിയെ അനുകൂലിച്ചുകൊണ്ടും വിശദീകരിച്ചുകൊണ്ടുമുള്ള വീഡിയോ മാധ്യമങ്ങൾ പുറത്തു വിട്ടു.
Post Your Comments