കൊച്ചി: ‘കരുണ’ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിശദീകരണവുമായി ആഷിഖ് അബുവും ബിജിബാലും. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇവർ വിശദീകരണവുമായി രംഗത്തെത്തിയത്. വില്‍പ്പന ചെയ്തത് 908 ടിക്കറ്റുകള്‍ മാത്രമാണെന്നും പരിപാടി നടത്തിയതില്‍ നിന്നും 6,02,193 രൂപ മാത്രമാണ് ലഭിച്ചതെന്നും ഇരുവരും വ്യക്തമാക്കി. ഗായിക സിതാര കൃഷ്ണകുമാര്‍, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍, ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍, സംവിധായകന്‍ മധു സി. നാരായണന്‍ എന്നിവരും ലൈവിൽ വന്നിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് പറഞ്ഞിരുന്നു. അതിനാലാണ് സ്റ്റേഡിയം അനുവദിച്ച് കിട്ടിയത്. പരിപാടി കാണാനായി എത്തിയത് 4000 പേര്‍ മാത്രമായിരുന്നു. അതില്‍ത്തന്നെ 3000 പേര്‍ സൗജന്യമായാണ് പരിപാടി കണ്ടതെന്നും ബിജിപാലും ആഷിഖ് അബുവും വിശദീകരണം നൽകി.
Post Your Comments