
കൊച്ചി: ആഷിക് അബുവിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ സിബി മലയില്‍. ആഷിക് ആരോപിക്കുന്നത് മറുപടി അര്‍ഹിക്കാത്ത കാര്യങ്ങള്‍ ആണെന്നും അദ്ദേഹവുമായി തര്‍ക്കത്തിനോ വാക്ക് പോരിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ വിവാഹിതയായി
”ആഷിക് അബു കടുത്ത ഭാഷയിലാണ് തന്നോട് സംസാരിച്ചത്.വിഷയത്തില്‍ പരസ്യ പോരിന് ഇല്ല. പറയേണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.”- അദ്ദേഹം വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയം കഴിഞ്ഞ മൂന്നുദിവസമായി ഫെഫ്ക ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ലൈംഗിക പീഡനം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ഒന്നും ഫെഫ്കയ്ക്ക് മുന്നില്‍ വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments