Latest NewsNewsInternational

കൊറോണ ബാധ; ചൈനയില്‍ മരിച്ചവരെ കൂട്ടിയിട്ട് കത്തിച്ചോ? സള്‍ഫര്‍ ഡയോക്സൈഡ് വാതകത്തിന്റെ അളവ് ഉയർന്നതിന്റെ കാരണം എന്താണ്? സത്യാവസ്ഥ ഇങ്ങനെ

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൂട്ടിയിട്ട് കത്തിച്ചെന്ന് വാർത്തകൾ വന്നിരുന്നു. വിന്‍ഡി.കോം എന്ന വെബ്സൈറ്റിലെ ഭൂപട ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. അന്തരീക്ഷത്തിൽ സള്‍ഫര്‍ ഡയോക്സൈഡ് വാതകത്തിന്റെ അളവ് ഉയര്ണതയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read also: യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര്‍ ഊരിപ്പോയി, അടിയന്തരമായി നിലത്തിറക്കി

എന്നാൽ ഈ വാർത്തയിൽ സത്യമില്ലെന്നാണ് യുകെയിലെ സ്വതന്ത്ര വസ്തുതാ പരിശോധകരായ ഫുള്‍ഫാക്ട് വ്യക്തമാക്കുന്നത്. പ്രചരിക്കുന്ന ഭൂപടങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളല്ല. അതില്‍ കാണിക്കുന്ന വിവരങ്ങള്‍ യഥാര്‍ഥമോ വിശകലനം ചെയ്തതോ ആയ വിവരങ്ങളല്ലെന്നും തത്സമയ സള്‍ഫര്‍ ഡയോക്സൈഡ് നിരക്കല്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. വായുമലിനീകരണ നിരക്ക് ഏറെയുള്ള രാജ്യമാണ് ചൈന. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്ന ഫാക്ടറികള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതു കൊണ്ടു തന്നെ പ്രചരിക്കുന്ന വാർത്തയിൽ സത്യാവസ്ഥ ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button