തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തില്‍ പ്രതികരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആരോപണം അദ്ദേഹം തള്ളി.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തികഞ്ഞ പ്രഫഷണലായ വ്യക്തിയാണെന്നും പ്രഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാര്‍ത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു.
ഓഫർ വിലയിൽ IQOO Z6 Lite, കൂടുതൽ വിവരങ്ങൾ അറിയാം
‘തെറ്റായ ആരോപണമാണ് ഉയരുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് സ്ഥാനമില്ല. പ്രശസ്തിക്ക് വേണ്ടിയാണ് അവര്‍ എന്നെ വിമര്‍ശിക്കുന്നത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല. നിരുത്തരവാദപരമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്,’ വിഷയവുമായി ബന്ധപ്പെട്ട് ആഷിഖ് അബുവും രാജീവ് രവിയും അടൂരിനെതിരെ നടത്തിയ പ്രസ്താവനകളോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.
ആഷിഖ് അബുവും രാജീവ് രവിയും ന്യൂ ജനറേഷന്‍ ഫിലിം മേക്കേഴ്‌സ് എന്നാണ് സ്വയം വിളിക്കുന്നതെന്നും എന്താണ് അവരില്‍ പുതിയതായിട്ടുള്ളതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു. ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിന്റെ അഭിമുഖപരിപാടിയായ എക്സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments