എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കില്‍(എക്സിം ബാങ്ക്) അവസരം. ചീഫ് മാനേജര്‍ ലീഗല്‍, മാനേജര്‍ ലീഗല്‍, മാനേജര്‍ റിസ്ക് മാനേജ്മെന്റ്- ഐഎസ് സെക്യൂരിറ്റി, മാനേജര്‍ രാജ്ഭാഷ, ഡെപ്യൂട്ടി മാനേജര്‍ (ഐടി ഡെവലപ്പര്‍), ഡെപ്യൂട്ടി മാനേജര്‍ ലീഗല്‍, ഡെപ്യൂട്ടി മാനേജര്‍ രാജ്ഭാഷ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ (സെക്രട്ടേറിയല്‍ ഫങ്ഷന്) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 22 ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 15നാണ് പരീക്ഷ നടക്കുക.
യോഗ്യത ഉള്‍പ്പടെ വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.eximbankindia.in/
അവസാന തീയതി : ഫെബ്രുവരി 22
Post Your Comments