സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിൽ തൊഴിലവസരം. അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/ഡെപ്യൂട്ടി മാനേജർ , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ആകെ 39 ഒഴിവുകളുണ്ട്.
Also read : ഗ്രാമീണർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഇനി പ്രോപ്പര്‍ട്ടി കാര്‍ഡ്; വിതരണോദ്ഘാടനം ഇന്ന്
വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്തെടുത്ത ശേഷം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. ഒന്നിൽ കൂടുതൽ സംഘം/ ബാങ്കുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരു സംഘം/ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടക്കേണ്ടതുണ്ട്. പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം.
വിശദമായ വിജ്ഞാപനവും, അപേക്ഷയുടെ മാതൃകയും ലഭിക്കാൻ സന്ദർശിക്കുക : http://www.csebkerala.org/
അപേക്ഷ സമർപ്പിക്കേണ്ട വിലാസം : സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 28.10.2020 വൈകുന്നേരം 5 മണിക്കു മുൻപായി സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ലഭിക്കണം.
Post Your Comments