കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ഇ.സി.ജി.സി ലിമിറ്റഡ് പ്രൊബേഷണറി ഓഫിസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. 59 ഒഴിവുകളാണുള്ളത്. (ജനറല്‍ -25, EWS -5, ഒ.ബി.സി -16, എസ്.സി -9, ഭിന്നശേഷിക്കാര്‍ക്ക് 4 ഒഴിവുകളില്‍ നിയമനം ലഭിക്കും. ശമ്പള നിരക്ക് 32795-62315 രൂപ). ക്ഷാമബത്ത, വീട്ടുവാടക ബത്ത ഉള്‍പ്പെടെ വാര്‍ഷിക ശമ്പളം 13 ലക്ഷം രൂപ.
Read Also : മദ്യം വാങ്ങാനെത്തിയ ആൾ ബിവറേജ്സ് കോർപ്പറേഷനിലെ ജീവനക്കാരനെ കുത്തി
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം. പ്രായം 1.1.2021ല്‍ 21-30 വയസ്സ്. 1991 ജനുവരി രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷവും വിമുക്ത ഭടന്മാര്ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.വിജ്ഞാപനം www.ecgc.inല്‍ കരിയര്‍ ലിങ്കില്‍ ലഭിക്കും. അപേക്ഷാഫീസ് 700 രൂപ. SC/ST/PWBD വിഭാഗങ്ങള്‍ക്ക് 125 രൂപ മതി. ബാങ്ക് ട്രാന്സാക്ഷന് ചാര്‍ജ് കൂടി നല്‍കണം. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 31 വരെ സമര്‍പ്പിക്കാം.
സെലക്ഷന്: കമ്പ്യൂട്ടർ അധിഷ്ഠിത മള്‍ട്ടിപ്പിള്‍ ചോയ്സ് ഓണ്‍ലൈന്‍ പരീക്ഷ, ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ഡിസ്ക്രിപ്റ്റിവ് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സെലക്ഷന് ടെസ്റ്റ് മാര്‍ച്ച് 14ന് കൊച്ചി, കോയമ്ബത്തൂര്‍, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടക്കും.
Post Your Comments