KeralaLatest NewsNews

മരട് ഫ്‌ളാറ്റ് മഹാ സ്ഫോടനം: സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിൽ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്

കൊച്ചി: മരട് ഫ്‌ളാറ്റ് മഹാ സ്ഫോടനത്തിന് ഇനി മണിക്കൂറുകൾ മാത്രം. മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പൊലീസ്. സുരക്ഷാ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതായും 10-ാം തീയതി മോക്ഡ്രിൽ നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പു വരുത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ വ്യക്തമാക്കി.

സ്‌ഫോടന ദിവസത്തെ ക്രമീകരണങ്ങൾ പൊതുജ നങ്ങളെ അറിയിക്കുന്ന പ്രവർത്തനങ്ങളാണ് ഇനി നടക്കുക. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള സജീകരണങ്ങൾ എല്ലാം പൂർത്തിയായി. ഗോൾഡൻ കായലോരം ഫ്‌ളാറ്റിലാണ് ഏറ്റവും അവസാനമായി സ്‌ഫോടക വസതുക്കൾ നിറച്ചത്. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താനായി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ ഫ്‌ളാറ്റുകളിൽ പരിശോധന നടത്തി.

ALSO READ: ‘നേരംവെളുക്കുമ്പോ ഇവിടെ വീടുണ്ടാക്വോ എന്നാണ് പേടി’- മരട് ഫ്ലാറ്റ് പൊളിക്കുന്ന ഭീതിയിൽ വീടൊഴിഞ്ഞു വാടകവീട്ടിലേക്ക് ഈ കുടുംബം

ഫ്ലാറ്റ് സ്‌ഫോടനം നടക്കുന്ന ദിവസം രാവിലെ 9 മണി മുതൽ നിരോധനാജ്ഞാഞ നിലവിൽ വരും. അതീവ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഉണ്ടാവുക. നിശ്ചയിച്ച പ്രകാരം ഫ്‌ളാറ്റുകളിൽ സുരക്ഷിതമായി സ്‌ഫോടനം നടക്കുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതിലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്നും വിജയ് സാഖറെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button