നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സൂപ്പർടെക് ട്വിൻ ടവറുകൾ തകർക്കാൻ ഉപയോഗിച്ചത് 3,500 കിലോ സ്‌ഫോടക വസ്തുക്കൾ. ട്വിൻ ടവർ തകർക്കാൻ ഉപയോഗിച്ച സ്ഫോടകവസ്തുക്കളുടെ അളവ് മൂന്ന് അഗ്നി-വി മിസൈലുകൾ ,12 ബ്രഹ്മോസ് മിസൈലുകൾ, അല്ലെങ്കിൽ നാല് പൃഥ്വി മിസൈലുകൾ എന്നിവയ്ക്ക് തുല്യമാണ്.
കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള, നോയിഡ സെക്ടർ 93 എയിലെ സൂപ്പർടെക് ട്വിൻ ടവറുകൾ പൊളിക്കുന്നതിന് 20 കോടി രൂപയാണ് ചിലവായത്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ തകർക്കപ്പെട്ടതിൽ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളാണ് ഇവ.
അഗ്നി-വി
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും ചേർന്നാണ് അഗ്നി-വി വികസിപ്പിച്ചിരിക്കുന്നത്. 50,000 കിലോഗ്രാമിനടുത്താണ് ഇതിന്റെ ഭാരം. രണ്ട് മീറ്റർ വ്യാസമുള്ള മിസൈലിന് 1.75 മീറ്റർ ഉയരമുണ്ട്. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റ് ബൂസ്റ്ററുകളുടെ മുകളിലാണ് 1,500 കിലോഗ്രാം വാർഹെഡ് സ്ഥാപിക്കുന്നത്.
ബ്രഹ്മോസ്
300 കിലോഗ്രാം ഭാരമുള്ള ബ്രഹ്മോസിന് ഒരു വാർഹെഡ് വഹിക്കാൻ കഴിയും, കൂടാതെ മാക് 2.8 മുതൽ 3 വരെ ഉയർന്ന സൂപ്പർസോണിക് വേഗതയുമുണ്ട് (ശബ്ദത്തിന്റെ ഏകദേശം മൂന്നിരട്ടി വേഗത). കരസേനയും വ്യോമസേനയും നാവികസേനയും വ്യത്യസ്ത വേരിയന്റുകളിൽ ഉപയോഗിക്കുന്നതുമായ ശക്തമായ മിസൈൽ ആയുധ സംവിധാനമാണ് ബ്രഹ്മോസ്. അന്തർവാഹിനികൾ, കപ്പലുകൾ, വിമാനങ്ങൾ അല്ലെങ്കിൽ ലാൻഡ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇത് വിക്ഷേപിക്കാം. ഇന്ത്യയുടെ ഡി.ആർ.ഡി.ഒയുടെയും റഷ്യയുടെ എൻ.പി.ഒ.എമ്മിന്റെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈൽ.
ലിവിങ് ടുഗെദറിനിടെ കാമുകിയും ബന്ധുക്കളും ബീഫ് കഴിക്കാൻ നിർബന്ധിച്ച് ഉപദ്രവം: യുവാവ് ജീവനൊടുക്കി
പൃഥ്വി
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (ഐ.ജി.എം.ഡി.പി) കീഴിൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡിഒ) വികസിപ്പിച്ചെടുത്ത ഉപരിതലഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് പൃഥ്വി. ഇന്ത്യയുടെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡാണ് ഇത് വിന്യസിച്ചിരിക്കുന്നത്.
Post Your Comments