Latest NewsNewsIndia

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ വിചാരണ പാക്ക് കോടതി മാറ്റി

ലാഹോര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തിയെന്ന കുറ്റത്തിൽ പിടിയിലായ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദിന്റെ വിചാരണ മാറ്റിവെച്ചു. പാകിസ്താനിലെ ലാഹോറിലുള്ള ഭീകര വിരുദ്ധ കോടതിയാണ് വിചാരണ ജനുവരി 2ലേക്ക് മാറ്റിവെച്ചത്.

അഭിഭാഷക സമരത്തേ തുടര്‍ന്നാണ് പാക് കോടതി ഹാഫിസ് സയീദിന്റെ വിചാരണ മാറ്റിവെച്ചത്. ഹാഫിസ് സയീദിനു പുറമെ രണ്ട് അടുത്ത അനുയായികളായ അബ്ദുള്‍ സലാം, മുഹമ്മദ് അഷ്‌റഫ്, സഫര്‍ ഇഖ്ബാല്‍ എന്നിവരുടേയും വിചാരണ ജനുവരി 2നാണ് നടക്കുക. ലാഹോര്‍, ഗുജറന്‍വാല, മുള്‍ട്ടാന്‍ എന്നിവിടങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സമാഹരിച്ചതിന് സയീദിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ALSO READ: അതിര്‍ത്തി കടന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

മുംബൈ ഭീകരാക്രമണക്കേസില്‍ പാകിസ്ഥാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സയീദിനെതിരെ പാകിസ്ഥാന്‍ അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന സയീദിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും 2012 ല്‍ ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button