കറാച്ചി: കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രവർത്തകനും, പിടികിട്ടാപ്പുള്ളിയുമായ മുഫ്‌തി ഖൈസർ ഫാറൂഖ് (30) കറാച്ചിയിൽ വച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫാറൂഖിനെ അജ്ഞാതരായ ആയുധധാരികൾ വെടിവച്ചു കൊന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയുമാണ് കൊല്ലപ്പെട്ട ഖൈസർ ഫാറൂഖ്.
ശനിയാഴ്‌ച സമനാബാദ് പ്രദേശത്തെ ഒരു മത പഠന കേന്ദ്രത്തിന് സമീപം നടന്ന ആക്രമണത്തിലാണ് ഖൈസർ ഫാറൂഖിന് വെടിയേറ്റത്. ശരീരത്തിന്റെ പിൻഭാഗത്ത് വെടിയേറ്റ ഫാറൂഖിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Post Your Comments