Latest NewsIndiaInternational

‘അതീവ സുരക്ഷയൊരുക്കി ഭീകരനെ പാര്‍പ്പിച്ചിടത്ത് സ്‌ഫോടനം നടത്തിയത് ഇന്ത്യ’ – ആരോപണവുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രണമുൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരപ്രവർത്തനങ്ങളിൽ ചുക്കാന്‍ വഹിച്ചയാളെന്ന് ഇന്ത്യ കരുതുന്ന പാക് ഭീകരന്‍ ഹാഫിസ് സയീദിന്റെ വസതിക്ക് മുന്നില്‍ ബോംബ് സ്‌ഫോടനം നടത്തിയത് ഇന്ത്യയാണെന്ന് പാക് ആരോപണം. പാക് സുരക്ഷാ ഏജന്‍സികള്‍ അതീവ സുരക്ഷയൊരുക്കുന്ന മേഖലയില്‍ ഉണ്ടായ സ്ഥോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2021 ജൂണിലായിരുന്നു സംഭവമുണ്ടായത്.

ഹാഫിസ് സയീദിന്റെ ലാഹോറിലെ ജൗഹര്‍ ടൗണ്‍ വസതിക്ക് പുറത്ത് നടന്ന സ്‌ഫോടനത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി റാണാ സനാഉല്ലയാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്,’ സ്‌ഫോടനത്തെ പരാമര്‍ശിച്ച്‌ ആഭ്യന്തര മന്ത്രി പറഞ്ഞു. പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഇമ്രാന്‍ മെഹ്മൂദിനൊപ്പമാണ് മന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്. പാകിസ്ഥാനിലെ നിരോധിത സംഘടനയായ തെഹ്രീകെ താലിബാനെ (ടിടിപി) ഇന്ത്യ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാകിസ്ഥാനില്‍ ഭീകരവാദം പ്രചരിപ്പിക്കാന്‍ ഇന്ത്യയിലൂടെ ഒരു മില്യണ്‍ ഡോളറിന്റെ ഭീകര ധനസഹായം എത്തിയതായി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കേസില്‍ ലാഹോറിലെ അതീവ സുരക്ഷാ കോട് ലഖ്പത് ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് ഹാഫിസ് സയീദ് ഇപ്പോള്‍. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button