പൂനെ: അതിര്‍ത്തി കടന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതേസമയം, രാജ്യ അതിര്‍ത്തിക്ക് പുറത്തുള്ള പ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ പ്രതിരോധ അക്കാദമിയിലെ(എന്‍ഡിഎ) പാസിങ്ങ് ഔട്ട് ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇന്ത്യ ഇടപെടല്‍ നടത്തുന്നില്ല. എല്ലാ രാജ്യങ്ങളുമായി സൗഹൃദപരവും, സമാധാനപൂര്‍ണവുമായ ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിക്രമിച്ച് ആരെങ്കിലും ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടല്‍ നടത്തിയാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാന്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണ്. എന്നാല്‍ ഒരിക്കലും പാകിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
രാജ്യത്തിന് നല്‍കിയ സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം സേനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധ്യമായതെല്ലാം നടപ്പാക്കുമെന്ന് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, സമഗ്രത, സമാധാനം, പരമാധികാരം എന്നിവ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്തമാണ്. ഭീകരവാദത്തോട് അനുഭാവം പുലര്‍ത്താന്‍ സാധിക്കില്ലെന്നും രാജ്യത്ത് നിന്നും ഭീകരവാദത്തെ തുടച്ചു മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post Your Comments