Latest NewsKeralaIndiaNews

നിരോധനാജ്ഞ: മം​ഗലാപുരത്ത് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ സർക്കാർ ഇടപെടുന്നു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധങ്ങളെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മം​ഗലാപുരത്ത് കുടുങ്ങി കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ നിർണായക ഇടപെടലുമായി സംസഥാന സർക്കാർ. പോലീസ് സുരക്ഷയിൽ കെഎസ്ആർടിസി ബസുകളിൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Also read : മംഗളൂരുവിൽ വ്യാഴാഴ്ച നടന്ന വെടിവെയ്പ്പിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ, മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അന്വേഷണം നടത്തും

ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടി മം​ഗലാപുരത്തെ പമ്പെൽ സർക്കിളിൽ കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ എത്തും. വിദ്യാർത്ഥികൾക്ക് ഈ ബസുകളിൽ കയറി കേരളത്തിലേക്ക് വരാം. പോലീസ് സംരക്ഷണയിലാവും സർവ്വീസ് നടത്തുക. കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ കാസർ​ഗോഡ് എത്തിക്കാനാണ് ശ്രമം. ഇതിനായി കാസർ​ഗോഡ് ജില്ലാ കളക്ടർ ബസുകളുടെ സുരക്ഷ ഉറപ്പാക്കാനായി മം​ഗളൂരു ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മം​ഗലാപുരത്തെ മലയാളി വിദ്യാർത്ഥികളോട് പമ്പെൽ സർക്കിളിൽ എത്താനും നിർദേശം നൽകി.

അതേസമയം മം​ഗലാപുരത്ത് കർഫ്യൂവിന് താത്കാലിക ഇളവ് പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് മൂന്ന് മണി മുതൽ ആറ് മണി വരെയാണ് ഇളവ് പ്രഖ്യാപിച്ചത്. മം​ഗലാപുരത്ത് കർണാടക മുഖ്യമന്ത്രി പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോ​ഗത്തിലാണ് തീരുമാനം. നാളെ പകലും കർഫ്യുവിൽ ഇളവ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button