Latest NewsKeralaNews

മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്കൊപ്പം വാട്ടർ മെട്രോയ്ക്കും ഭാഗ്യ ചിഹ്നമെത്തുന്നു; പേരിടീൽ  ഇനി ഒരുമിച്ച്

കൊച്ചി: മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്കൊപ്പം വാട്ടർ മെട്രോയ്ക്കും ഇനി ഭാഗ്യചിഹ്നം. വാട്ടർ മെട്രോയുടെ ഭാഗ്യ ചിഹ്നം നിശ്ചയിച്ചു കഴിയുമ്പോൾ രണ്ടിനും കൂടി ഒരുമിച്ച് പേരിടാനാണ് തീരുമാനം. 3 വർഷം മുൻപ് ആനക്കുട്ടനു പേരിടാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഫെയ്സ്ബുക് പേജിലൂടെ പേരുകൾ ക്ഷണിച്ചെങ്കിലും ട്രോളുകളിൽ പെട്ടതോടെ ആനക്കുഞ്ഞിന്റെ പേരിടീൽ വൈകുകയായിരുന്നു.

Read also: കൊച്ചിയിൽ യുവാവിന്റെ മരണത്തിന് കാരണമായ റോഡിലെ കു​ഴി അ​ട​ച്ചു

കെഎംആർഎൽ ജീവനക്കാർതന്നെ 12 പേരുകൾ നിർദേശിച്ച് എംഡി അൽകേഷ് കുമാർ ശർമയ്ക്ക് നൽകിയിട്ടുണ്ട്. 3 വർഷം പേരില്ലാതെ മെട്രോയ്ക്കൊപ്പം വളർന്നെങ്കിലും യാത്രക്കാർക്ക് ഉപദേശങ്ങളും നിർദേശങ്ങളും മുന്നറിയിപ്പുമൊക്കെയായി ആനക്കുഞ്ഞു യാത്രക്കാരുടെ മനസിൽ ഇടം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button