Latest NewsNewsIndia

ആവശ്യമില്ലാതെ വിമര്‍ശിച്ചാല്‍ അത് തീക്കളിയാകും: വിജയ്

ചെന്നൈ: മൂന്ന് ഭാഷാ ഫോര്‍മുല, കേന്ദ്രത്തെ വിമര്‍ശിച്ച് വിജയ്‌യും ഉദയനിധിയും. വിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ സഹായം ചോദിക്കുമ്പോള്‍ ഹിന്ദി പഠിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറയുന്നു എന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാടിനെ ആവശ്യമില്ലാതെ വിമര്‍ശിച്ചാല്‍ അത് തീക്കളിയാകും. കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരെന്ന് ടിവികെ പ്രസിഡന്റ് വിജയ് വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ ഭാഷ നയത്തിനെ എതിര്‍ക്കുന്നതും പ്രതികാരബുദ്ധിയില്‍ ഫണ്ട് തരാത്തതും ഫാസിസമെന്നും വിജയ് പറഞ്ഞു.

Read Also: ഇന്ത്യയില്‍ ഐഎസിന് വലിയ തോതില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ കഴിയില്ല: യു.എന്‍ റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ് മാസിക വികടന്റെ വെബ്‌സൈറ്റ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ വെബ്‌സൈറ്റ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായി വികടന്‍ വെബ്‌സൈറ്റിന്റെ അധികൃതര്‍ പറഞ്ഞു.

വികടന് പിന്തുണയുമായി ടിവികെ അധ്യക്ഷന്‍ വിജയ് രംഗത്തെത്തി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. വികടന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെങ്കില്‍ നിയമപരമായി നേരിടണമായിരുന്നു. വെബ്‌സൈറ്റ് വിലക്കുന്നത് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനം. ഫാസിസം ആരില്‍ നിന്നുണ്ടായാലും TVK എതിര്‍ക്കുമെന്നും വിജയ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button