കൊച്ചി: യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജല അതോറിറ്റി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കുഴി അടച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. കുഴി മൂടിവച്ചിരുന്ന ബോര്‍ഡില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ബാര്‍ തട്ടി റോഡില്‍ മറിഞ്ഞുവീണ യുവാവിന്റെ ദേഹത്തുകൂടി പിന്നാലെ വന്ന ടാങ്കര്‍ കയറിയിറങ്ങുകയായിരുന്നു.
രാത്രി പതിനൊന്ന് മണിയോടെയാണ് കുഴി അടയ്ക്കാനുള്ള ജോലി തുടങ്ങിയത്. പത്ത് മണിക്ക് ജോലി ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ എട്ട് മണിയോടെ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും സ്ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
Post Your Comments