ErnakulamKeralaLatest NewsNews

കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും

ആദ്യ യാത്രയിൽ ദിവ്യാംഗ കുട്ടികളുമായി ആലുവ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗമായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. ഇന്ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിൽ നിന്നാണ് ഫ്ലാഗ് ഓഫ് നടത്തുക. ജനപ്രതിനിധികളും മറ്റ് അതിഥികളും ചടങ്ങിൽ പങ്കെടുക്കും. കൊച്ചി മെട്രോയുടെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.

ആദ്യ യാത്രയിൽ ദിവ്യാംഗ കുട്ടികളുമായി ആലുവ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെടുക. തൊട്ടുപിന്നാലെ പൊതുജനങ്ങൾക്കുള്ള സർവീസും ആരംഭിക്കും. ആലുവയിൽ നിന്ന് എസ്എൻ ജംഗ്ഷൻ വരെ 60 രൂപയാണ് നിരക്ക്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ നിരക്ക് തന്നെയാണ് തൃപ്പൂണിത്തുറയിലേക്കും ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read: സിദ്ധാർത്ഥന്റെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി സന്ദീപ് വാചസ്പതി

കേരളത്തനിമ വിളിച്ചോതുന്ന തരത്തിലാണ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ രൂപങ്ങളുടെ ശിൽപ്പങ്ങൾ ഉൾക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button