KeralaLatest NewsNews

മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത! മാർച്ച് 13-ന് ടിക്കറ്റുകളിൽ 50 ശതമാനം ഇളവ്, കൂടുതൽ വിവരങ്ങൾ അറിയാം

മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സര ശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും

കൊച്ചി: യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മാർച്ച് 13ന് ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം കിഴിവും അധിക സർവീസുമാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാലാണ് ഓഫറുകൾ നൽകിയിരിക്കുന്നത്. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നാണ് അധിക സർവീസ് ഉണ്ടായിരിക്കുക. കൂടാതെ, ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കുമുളള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11.30-ന് ആയിരിക്കും.

മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സര ശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി കഴിയുന്നതാണ്. മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാവുന്നതാണ്.

Also Read: സിദ്ധാർത്ഥനെ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ: മരണശേഷം എല്ലാം നടന്നത് ഡീനിന്റെ സാന്നിധ്യത്തിൽ, ഹോസ്റ്റൽ പാചകക്കാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button