കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ നിർദ്ദിഷ്ട രണ്ടാംഘട്ട സിവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകും. നിലവിൽ, അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ് മുന്നിട്ട് നിൽക്കുന്നത്. ടെൻഡർ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് നേരത്തെ മൂന്ന് പ്രമുഖ കമ്പനികളുടെ ബിഡ്ഡുകൾ അയോഗ്യമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഫ്കോൺസ് ടെൻഡറിൽ ഒന്നാമത് എത്തിയത്. നിലവിലെ സാഹചര്യത്തിൽ നിർദ്ദിഷ്ട രണ്ടാംഘട്ട സിവിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ അഫ്കോൺസ് സ്വന്തമാക്കാനാണ് സാധ്യത.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഫണ്ടിംഗ് ഏജൻസിയായ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാർ നൽകുകയുള്ളൂ. മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ മൾട്ടി നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് എൻജിനീയറിംഗ് കമ്പനിയാണ് അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. അടൽ ടണൽ പദ്ധതി, ചെനാബ് റെയിൽവേ ബ്രിഡ്ജ് പദ്ധതി, ചെന്നൈ മെട്രോ ബ്ലൂ ലൈൻ പദ്ധതി തുടങ്ങി നിരവധി പദ്ധതികൾ ഇതിനോടകം തന്നെ അഫ്കോൺസ് പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ, കൊച്ചിയിലെ വല്ലാർപാടം കണ്ടെയെനർ ടെർമിനലിലേക്കുള്ള റെയിൽവേ പാതയുടെ പിന്നിലും അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചറാണ്.
Also Read: കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്
Post Your Comments